തൃപ്പൂണിത്തറ: കേരള ബ്രാഹ്മണസഭ മദ്ധ്യമേഖലാ സമിതിയോഗം 23ന് രാവിലെ 11ന് മദ്ധ്യമേഖലാ പ്രസിഡന്റ് പി. അനന്തസുബ്രഹ്മണ്യത്തിന്റെ അദ്ധ്യക്ഷതയിൽ തൃപ്പൂണിത്തുറ ബ്രാഹ്മണസഭ ഹാളിൽ നടക്കും. എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലെ പ്രതിനിധികൾ പങ്കെടുക്കും.
ഒക്ടോബർ 25, 26 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും യോഗം ചർച്ചചെയ്യുമെന്ന് മദ്ധ്യമേഖലാ സെക്രട്ടറി ജി.കെ. പ്രകാശ് അറിയിച്ചു.