കൊച്ചി: എറണാകുളം അയ്യപ്പൻ കോവിലിൽ നവരാത്രി ആഘോഷം നാളെ മുതൽ ഒക്ടോബർ 2 വരെ നടക്കും. 22ന് വൈകിട്ട് മഹാഭഗവതി പൂജ നടക്കും. 7.15ന് നവരാത്രി ഉദ്ഘാടനം. 23ന് രാവിലെ 8.15ന് മഹാഭഗവതി പൂജയും വൈകിട്ട് 6.30ന് ശക്തിസ്വരൂപിണി പൂജയും 24, 25, 26, 27 തിയ്യതികളിൽ രാവിലെ 8.15ന് മഹാലക്ഷ്മി പൂജയും വൈകിട്ട് 6.30ന് ശക്തിസ്വരൂപീണി പൂജയും നടക്കും. 28ന് രാവിലെ 8.15ന് ദുർഗാപൂജ. വൈകട്ട് 6.30ന് സരസ്വതി പൂജ.

29ന് വൈകിട്ട് 6.30ന് സരസ്വതി പൂജ. പൂജവയ്പ്. 30ന് മഹാനവമി ദുർഗാഷ്ടമി നാളിൽ രാവിലെ 6.15ന് ലക്ഷ്മി പൂജ. വൈകിട്ട് 6.30ന് ദുർഗാപൂജ. ഒക്ടോബർ ഒന്നിന് മഹാനവമി ആയുധ പൂജയിൽ രാവിലെ 8.15ന് ദുർഗാപൂജയും 6.30ന് കാളി പൂജയുമുണ്ടാകും. ഒക്ടോബർ രണ്ടിന് വിജയദശമി നാളിൽ രാവിലെ 6 ന് വാഹന പൂജ, 7ന് സരസ്വതി പൂജ 7.20ന് പൂജയെടുപ്പ് 7.30ന് വിദ്യാരംഭം.