
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയുടെ അനാച്ഛാദനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. ആന്റണി ജോൺ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അതിദരിദ്രർക്കുള്ള പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം, ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ, എന്നിവയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻനായർ പദ്ധതികൾ വിശദീകരിച്ചു. ഡീൻ കുര്യാക്കോസ് എം.പി., മനോജ് മുത്തേടൻ, കെ.എ.ഇബാഹിം, ഇ.എം.മൈക്കിൾ, പി.പി.സജീവ്, പി.എസ്.സജീവ്, ഷാജി വർഗീസ്, എം.ആർ.അഫ്‌സൽരാജ്, റാണിക്കുട്ടി ജോർജ്, ഡയാന നോബി, ബിന്ദു ശശി, എം.എസ്.ബന്നി, ദീപ ഷാജു, കെ.എം.സെയ്ത്, നിസാമോൾ ഇസ്മായിൽ, ബേസിൽ യോഹന്നാൻ, എയ്ഞ്ചൽ മേരി ജോബി, പി.പി.കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.