
പറവൂർ: കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പറവൂർ ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം മേഖലാ പ്രസിഡന്റ് കെ.എ. ജോഷി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ബി .സുധീഷ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.എ. രജീഷ്, മേഖല സെക്രട്ടറി എ.ബി. ജ്യോതി, ട്രഷറർ എം.കെ. ഉണ്ണി, ജില്ലാ ക്ഷേമനിധി കോ ഓർഡിനേറ്റർ ആർ. സുനിൽകുമാർ, പി.എസ്. പ്രശാന്ത്, എൻ.ജി. വിനു, കെ.എം. ചന്ദ്രമോഹൻ, കെ.പി. സനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.ബി. സുധീഷ് (പ്രസിഡന്റ് ), കെ.ബി. രഞ്ജിത്ത് (വൈസ് പ്രസിഡന്റ്), പി.എസ്. പ്രശാന്ത് (സെക്രട്ടറി ), കെ.ആർ. രജീഷ് (ജോയിന്റ് സെക്രട്ടറി), എൻ.ജി. വിനു (ട്രഷറർ ), കെ.പി. സനിഷ് (പി.ആർ.ഒ) എന്നിവരെ തിരഞ്ഞെടുത്തു.