youth-congress-paravur

പറവൂർ: യൂത്ത് കോൺഗ്രസ്‌ പറവൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പറവൂർ മണ്ഡലം പ്രസിഡന്റ് വിബിൻ ദാസ് അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു, കൗൺസിലർമാരായ സജി നമ്പിയത്ത്, അബ്ദുൾ സലാം, ജഹാൻഗീർ തോപ്പിൽ, പ്രിൻസൺ തോമസ്, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ സനോജ്, സജിത്ത് സലി, വിഷ്ണു, ബി. ബാലാനന്ദ്, രഞ്ജിത് രാജീവ്‌, ബിബിൻ ഷോബി, എബിൻ ഷോബി എന്നിവർ സംസാരിച്ചു.