തൃപ്പൂണിത്തുറ :കേരള ബ്രാഹ്മണസഭ തൃപ്പൂണിത്തുറ ഉപസഭയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30ന് ചക്കംകുളങ്ങരയിലുള്ള ബ്രാഹ്മണസഭ ഹാളിൽ വച്ച് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ .ടി.എ സ്.പട്ടാഭിരാമൻ പ്രതിഭാ സായാഹ്നം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരും പൊതു സമൂഹത്തിൽ പ്രത്യേക അംഗീകാരങ്ങൾ ലഭിച്ചവരുമായ ബ്രാഹ്മണസഭാംഗങ്ങൾക്ക് പ്രതിഭാ സായാഹ്നത്തിൽ സ്വർണ്ണമെഡൽ, മെമെന്റോ,പ്രശസ്തി പത്രം,ക്യാഷ് അവാർഡ് ഉൾപ്പടെയുള്ള പുരസ്‌കാരങ്ങൾ നൽകി ആദരിക്കുമെന്ന് സെക്രട്ടറി ബാല സുന്ദർ നാരായണൻ അറിയിച്ചു.