1

പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് കെ.ജെ. മാക്സി എം.എൽ.എ തറക്കല്ലിട്ടു. ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി അനുവദിച്ചാണ് പുതിയ ഇരുനില കെട്ടിടം നിർമ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു എം.എൽ.എ മുഖ്യാതിഥിയായിരുന്നു. അസി. എക്സിക്യുട്ടീവ് എൻജിനിയർ ദിവ്യമോഹൻ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണൻ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ്, മെമ്പർ ദിപു കുഞ്ഞുകുട്ടി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.