unaided
അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ ദേശീയ സെമിനാറും സംസ്ഥാന സമ്മേളനവും പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. ജഗജിത് സിംഗ് ദൂരി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: മാതൃഭാഷയെ ചേർത്തുപിടിക്കാൻ ഓരോ സംസ്ഥാനത്തേയും വിദ്യാലയങ്ങൾക്ക് സാധിക്കണമെന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. ജഗജിത്‌സിംഗ് ദൂരി പറഞ്ഞു. അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ ദേശീയ സെമിനാറും സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അൺ എയ്ഡഡ് സ്കൂൾ പ്രൊട്ടക്ഷൻ കൗൺസിൽ എന്നാൽ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും വിദ്യാഭ്യാസത്തേയും പ്രിൻസിപ്പൽമാരേയും സംരക്ഷിക്കുന്നവർ എന്നാണർത്ഥം. ഇതുപോലെ മാതൃഭാഷയേയും സംരക്ഷിക്കാൻ സാധിക്കണം. ഉത്തരേന്ത്യക്കാരേക്കാൾ ദക്ഷിണേന്ത്യക്കാർ തങ്ങളുടെ മാതൃഭാഷയെ ചേർത്തുപിടിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്.പി.സി പ്രസിഡന്റ് ഫാ. ജയിംസ് മുല്ലശേരി അദ്ധ്യക്ഷനായി.

വിദ്യാഭ്യാസ വിചക്ഷണൻ എ.ടി. ബോസ്, യു.എസ്.പി.സി ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ, ട്രഷറർ സരോഷ് എബ്രഹാം, ഓർഗനൈസിംഗ് സെക്രട്ടറി ജേക്കബ് ജോർജ്, രക്ഷാധികാരി കല്ലിങ്കൽ മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.