കൊച്ചി: കടവന്ത്ര എൻ.എസ്.എസ് വനിതാ സമാജത്തിന്റെ ഓണാഘോഷത്തിന് ഇന്ന് രാവിലെ ഒമ്പതിന് കരയോഗം പ്രസിഡന്റ് മധുഎടനാട്ട് പതാക ഉയർത്തും. 9.15 മുതൽ തിരുവാതിര, പൂക്കള, ഓണപ്പാട്ട് മത്സരങ്ങൾ. വൈകിട്ട് 4ന് സമാപന സമ്മേളനം കൊച്ചി- കണയന്നൂർ എൻ.എസ്.എസ് യൂണിയൻ വനിതാസമാജം പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്യും.