
നെടുമ്പാശേരി: ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആയുർവേദ ക്വിസ് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താര സജീവ് അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ഷെബീർ അലി, ഡോ.എസ്.ആർ. ദീപ്തി, റെലിൻ ജോർജ്, പി.ആർ. ധന്യ എന്നിവർ സംസാരിച്ചു.