കൊച്ചി: എസ്.എൻ.ഡി.പി യോഗം പൊന്നുരുന്നി വെസ്റ്റ് ശാഖയുടെ മഹാസമാധി ദിനാചരണത്തിന് ഇന്ന് രാവിലെ 8.40ന് ശാഖാ പ്രസിഡന്റ് പി.കെ.ര‌ഞ്ജിത്ത് പതാക ഉയർത്തും. 9ന് ഉപവാസം, ഗുരുകൃതികളുടെ ആലാപനം, ഉച്ചയ്ക്ക്2ന് ഗുരുപൂജ, 2.30ന് ശ്രീദേവി അശോകന്റെ സമാധി സന്ദേശം, മൂന്നിന് സമൂഹ പ്രാർത്ഥന, 4ന് പ്രസാദ വിതരണം , വൈകിട്ട് 6.30ന് ദീപക്കാഴ്ച.