വൈപ്പിൻ: ഗർഭാശയത്തിലെ നാല് കിലോ ഭാരമുള്ള 24 ആഴ്ച വളർച്ചയെത്തിയ ഫൈബ്രോയ്ഡ് യൂട്രസ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് 50 വയസ് പ്രായമുള്ള സ്ത്രീയുടെ ഗർഭാശയത്തിൽ നിന്ന് ലാപ്രോസ്‌കോപ്പിക് സർജറിയിലൂടെ യൂട്രസ് നീക്കം ചെയ്തത്. ഗൈനക്കോളജിസ്റ്റ് റോഷ്‌ന ജലീലും സംഘവുമാണ് ശസ്ത്രക്രിയ നടത്തിയത്.