
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികൾ നാളെ തുടങ്ങും. വൈകിട്ട് 6.30ന് ജസ്റ്റിസ് പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 2 വരെ ദിവസവും വൈകിട്ട് 6.30ന് സോപാനസംഗീതം. നാളെ രാത്രി 7ന് കർണാട്ടിക് സംഗീത കച്ചേരി, 24ന് തിരുവാതിരകളി, 25ന് രാത്രി 7ന് സംഗീത കച്ചേരി, 26ന് ഭരതനാട്യം, 27ന് ഭക്തിഗാനസുധ, 28ന് സ്വരമാധുരി, 29ന് വായ്പ്പാട്ട്, 30ന് ഭരതനാട്യ കച്ചേരി, മഹാനവമി ദിനമായ ഒക്ടോബർ 1ന് കർണാട്ടിക് സംഗീത കച്ചേരി, വിജയദശമി ദിനമായ 2ന് രാവിലെ 8 മുതൽ പഞ്ചാരിമേളം, വൈകിട്ട് 6.30മുതൽ ഭരതനാട്യ കച്ചേരി.