
വൈപ്പിൻ: ഭാരതീയ മത്സ്യപ്രവർത്തക സംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നായരമ്പലത്ത് കടൽതീര ശുചീകരണം നടത്തി. ബി.ജെ.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.ടി.ബിനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സതീഷ് സത്യൻ, വൈസ് പ്രസിഡന്റ് രാജേഷ് ചേരാനല്ലൂർ, കെ. കെ. പരമേശ്വരൻ, എം. ഡി.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.