hinduikkavethi-paravur-

പറവൂർ: ശബരിമല ശ്രീകോവിലിന് ഇരുവശവുമുള്ള ദ്വാരപാലക ശില്പത്തിലെ അനാവരണം ചെയ്ത സ്വർണപ്പാളിയിലെ നാലര കിലോഗ്രാം സ്വർണം കാണാതായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ നഗരത്തിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. നമ്പൂരിയച്ചൻ ആൽ പരിസരത്ത് നടന്ന പ്രതിഷേധയോഗം ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പ്രകാശൻ തുണ്ടത്തുംകടവിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ. സജീവൻ അദ്ധ്യക്ഷനായി. നേതാക്കളായ കെ.എസ്. ശിവദാസ്, സന്തോഷ് പ്രീയൻ, ഷാജി ഏലൂർ, സന്തോഷ് ആലങ്ങാട്, വി.എൻ. സന്തോഷ്, ഗോപാലകൃഷ്ണൻ ചേന്ദമംഗലം, രാജീവ് വടക്കുംപുറം എന്നിവർ സംസാരിച്ചു.