lorry

മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ മൂവാറ്റുപുഴ കോട്ടയം എം.സി റോഡിൽ ഉന്നക്കുപ്പ വളവിലായിരുന്നു അപകടം. കോട്ടയം നിന്ന് ബംഗളൂരിലേക്ക് ചരക്കുമായി പോകുകയായിരുന്ന കണ്ടെയ്‌നർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അസാം സ്വദേശിയായ ഡ്രൈവർ ഇർഫാൻഅലോം (24) മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.