aidwa-paravur-

പറവൂർ: സ്ത്രീകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളിൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ പറവൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എ. രശ്മി അദ്ധ്യക്ഷയായി. സി.പി.എം ഏരിയാ സെക്രട്ടറി ടി.വി. നിധിൻ, ടി.എസ്. രാജൻ, ടി.ആർ. ബോസ്, പി.എസ്. ഷൈല, ഡോ. രമാകുമാരി, സി.കെ. തങ്കമണി, അനിതാ തമ്പി, ഗിരിജ അജിത്ത്, ലീന വിശ്വൻ, എം.ആർ. റീന, ടെസി ജേക്കബ്, ടിന്റു ജോസഫ്, കെ.വി. ഷീല തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളെ തിരഞ്ഞെടുത്തു.