csa

അങ്കമാലി: ത്രിഭംഗി ദേശീയ നൃത്തോത്സവ വേദിയിൽ ചുവടുവയ്ക്കുമ്പോൾ ഒരു വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു ട്രാൻസ്‌ജെൻഡർ നർത്തകി തൻവി സുരേഷ്. ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിൽ നൃത്തം അവതരിപ്പിച്ച ഏക ട്രാൻസ്‌ജെൻഡറാണ് തൻവി. ഭരതനാട്യം കീർത്തനം ആണ് അരങ്ങിൽ അവതരിപ്പിച്ചത്. കലാക്ഷേത്ര ഹരിപത്മൻ, കലാക്ഷേത്ര ദിവ്യ ഹരിപത്മൻ എന്നിവരാണ് തൻവിയെ നൃത്തം അഭ്യസിപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഭരതനാട്യം ബിരുദദാരി കൂടിയാണ് തൻവി സുരേഷ്. അക്കാഡമിയുടെ ഈ വേദി തന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണെന്ന് തൻവി സുരേഷ് പറഞ്ഞു. ഏഴാംക്ലാസ് മുതൽ നൃത്തരംഗത്ത് സജീവമായുള്ള തൻവി ഉദയംപേരൂർ സ്വദേശിയാണ്.