പള്ളുരുത്തി: എസ്.എൻ.ഡി.പി. കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ സമാധിദിനാചരണം ഇന്ന് നടക്കും. രാവിലെ നടക്കുന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ്, സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, സി.കെ. ടെൽഫി, സി.പി. കിഷോർ, ഇ.വി. സത്യൻ തുടങ്ങിയവർ സംബന്ധിക്കും. ശ്രീ ധർമ്മ പരിപാലന യോഗം നടത്തുന്ന ചടങ്ങിൽ ദേവസ്വം പ്രസിഡന്റ്കെ. കെ.വി. സരസൻ, ദേവസ്വം മാനേജർ കെ.ആർ.മോഹനൻ, സ്കൂൾ മാനേജർ എ.കെ. സന്തോഷ് എന്നിവർ സംബന്ധിക്കും. പള്ളുരുത്തി ശ്രീ നാരായണ സാമൂഹ്യ സാംസ്കാരിക സേവാ സംഘം,കുമ്പളങ്ങി സൗത്ത്, നോർത്ത്, സെൻട്രൽ ശാഖ, പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രം, കച്ചേരിപ്പടി ശ്രീനാരായണ ആദർശ യുവജന സംഘം, ചെറിയ പല്ലാര, വലിയുല്ലാ പുല്ലാര, കോണം കിഴക്ക്, കോണം പടിഞാറ് എന്നീ ശാഖകളുടെ നേതൃത്വത്തിൽ മൗന പ്രാർത്ഥനയും അന്നദാനവും നടക്കും.