അങ്കമാലി: മൂന്നു ദിവസങ്ങളിലായി സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടക്കുന്ന നടക്കുന്ന ത്രിഭംഗി ദേശീയ നൃത്തോത്സവം ഇന്ന് സമാപിക്കും. ചടുലമായ ചുവടുകളും മുദ്രകളുമായി ആസ്വാദകരുടെ ഹൃദയം കവർന്നുകൊണ്ടാണ് പ്രൊഫഷണൽ നർത്തകരുടെ ഓരോ നൃത്താതാവതരണങ്ങളും. ശാസ്ത്രീയ കലകളെ സാധാരണ ജനങ്ങളിൽ നിന്നും മാറ്റി നിറുത്തുന്ന സ്ഥിതി തിരിച്ചറിഞ്ഞ് അവയെ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ നൃത്തോത്സവം ജനപങ്കാളിത്തം കൊണ്ട് ലക്ഷ്യം കണ്ടു. ഒഡീസ്സി നർത്തകി സജാത മഹാപത്രയുടെ ഒഡീസ്സി നൃത്തം നയനാനന്ദമായി.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ സ്വാതി സജീവ്, സൃഷ്ടി ദേസാക്ഷി സിധേന്ദ്ര ചൊക്കലിംഗം, എം.ടി.മൃൺമയി, നിർമുക്ത അരുൺ, മാളവിക മുരളി, മീനാക്ഷി നായർ, ഹിത ശശിധരൻ, നൃത്ത കലാഞ്ജലി എന്നിവർ നൃത്തം അവതരിപ്പിക്കും. വൈകിട്ട് ആറുമുതൽ രൂപശ്രീ മഹാപത്ര മഹാരിനൃത്തവും ഡോ.രതീഷ് ബാബു, ഷഫീകുദ്ദീൻ, ഷബന എന്നിവർ ഭരതനാട്യവും ദീപ കർത്ത കഥക്കും ഡോ.ചിന്ത രവി ബാലകൃഷ്ണ കുച്ചിപ്പുടിയും കലാമണ്ഡലം ശ്രീജ.ആർ.കൃഷ്ണൻ മോഹിനിയാട്ടവും ഡോ.മോനിഷ ദേവി സാത്രിയയും അവതരിപ്പിക്കും. സമാപന പരിപാടിയിൽ മന്ത്രി പി.രാജീവ് പങ്കെടുക്കും.