kochi-metro
കൊച്ചി മെട്രോ

കൊച്ചി: ഡൽഹി മെട്രോ മാതൃകയിൽ കൊച്ചി മെട്രോയും ചരക്കു നീക്കം ആംഭിക്കുന്നു. തിരക്ക് കുറഞ്ഞ സമയത്ത് പെട്ടെന്ന് നശിക്കാത്ത പാക്ക് ചെയ്ത വസ്തുക്കളുടെ കൈമാറ്റത്തിനാണ് കൊച്ചി മെട്രോ അവസരമൊരുക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലായിരിക്കും ഈ സേവനം.

രാജ്യത്തെ എല്ലാ മെട്രോ ട്രെയിനുകളിലും ചരക്ക് ഗതാഗത സേവനം ആരംഭിക്കണമെന്ന കേന്ദ്ര ഗവൺമെന്റ് നിർദ്ദേശത്തെതുടർന്നാണ് കൊച്ചി മെട്രോയും ഫ്രൈറ്റ് സർവീസ് ആരംഭിക്കുക. കെ.എം.ആർ.എല്ലിന് അധികവരുമാനത്തിനും ഇത് സഹായിക്കും.

ബിസിനസ് സ്ഥാപനങ്ങളെ കൊച്ചി മെട്രോയുമായി കൂടുതൽ അടുപ്പിക്കാനും ചരക്കു കൈമാറ്റത്തിന് പുതിയൊരു മാർഗം തുറക്കാനും ഇതിലൂടെ കഴിയും. നിരക്ക്, സമയം, മറ്റു വ്യവസ്ഥകൾ തുടങ്ങിയവ അന്തിമമായിട്ടില്ല. സേവനം ഉപയോഗിക്കാൻ: contact@kmrl.co.in