
പുത്തൻകുരിശ്: വർദ്ധിച്ച് വരുന്ന പൊലിസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. ദേശീയ സെക്രട്ടറി ജിൻഷാദ് ജിഹ്നാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്‌സൽ ജബ്ബാർ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി കെ.പി. തങ്കപ്പൻ ഫ്‌ളാഗ് ഓഫ് ചെയ്തു. മാർച്ചിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രവർത്തകർക്ക് പരിക്കേറ്റു. കസ്റ്റഡിയിൽ എടുത്തയാളെ വിട്ടുകിട്ടുന്നതിനായി പ്രവർത്തകർ റോഡ് ഉപരോധിച്ചു.