കൊച്ചി: സപ്ലൈകോ ഓണസമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നാളെ രാവിലെ 11ന് എറണാകുളം കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടക്കും. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്നോ ഓണച്ചന്തകളിൽനിന്നോ 1000 രൂപയിൽ കൂടുതൽ ഉത്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കളിൽ നിന്നാണ് വിജയികളെ കണ്ടെത്തുക.
ഒന്നാം സമ്മാനം ഒരാൾക്ക് ഒരു പവൻ സ്വർണനാണയവും, രണ്ടാം സമ്മാനം രണ്ടുപേർക്ക് ലാപ്‌ടോപ്പും മൂന്നാംസമ്മാനം മൂന്നുപേർക്ക് സ്മാർട്ട് ടിവിയും ആണ്. എല്ലാ ജില്ലകളിലെയും നറുക്കെടുപ്പ് വിജയിക്ക് സ്മാർട്ട്‌ഫോൺ സമ്മാനമായി ലഭിക്കും.