ഐരാപുരം: എസ്.എൻ.ഡി.പി യോഗം ഐരാപുരം ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, ഉച്ച കഴിഞ്ഞ് 3.30ന് സമർപ്പണം, അന്നദാനം. വനിതാസംഘത്തിന്റെ നേതൃത്വത്തിലാണ് ഗുരുപൂജയെന്ന് ശാഖാ പ്രസിഡന്റ് വി.ബി.സന്തോഷും സെക്രട്ടറി കെ.എം.രാജേഷും അറിയിച്ചു.