kwrl

കൊച്ചി: പ്രവർത്തനം തുടങ്ങി 29 മാസം പിന്നിടുമ്പോൾ 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി കൊച്ചി വാട്ടർ മെട്രോ. ഇന്നലെ ഉച്ചയോടെ ഫോർട്ട് കൊച്ചിയിലേക്ക് യാത്രചെയ്യാനെത്തിയ ഓസ്ട്രേലിയൻ മലയാളി ദമ്പതികളായ നൈനയും അമലും ഹൈക്കോർട്ട് ടെർമിനലിലെ കൗണ്ടറിൽ നിന്ന് ഫോർട്ട് കൊച്ചിക്ക് ടിക്കറ്റെടുത്തതോടെ ഇതേവരെ യാത്ര ചെയ്തവരുടെ എണ്ണം അരക്കോടി കടന്നു. നൈനയ്ക്ക് വാട്ടർമെട്രേയുടെ ഉപഹാരം കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ സമ്മാനിച്ചു. വാട്ടർ മെട്രോ ഒരുക്കുന്ന ഉന്നത നിലവാരത്തിലുള്ള യാത്രാ അനുഭവമാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
ചീഫ് ജനറൽ മാനേജർ ( വാട്ടർ ട്രാൻസ്‌പോർട്ട്) ഷാജി.പി. ജനാർദ്ദനൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ.പി. ജോൺ, ജനറൽ മാനേജർ ( ഡിസൈൻസ്) അജിത് എ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.