
ആലുവ: ധർമ്മ പ്രബോധനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സർവമത മഹാപാഠശാലയുടെ ആലോചനാ യോഗം ആലുവ അദ്വൈതാശ്രമത്തിൽ സൂര്യ ഫൗണ്ടേഷൻ ചെയർമാൻ സൂര്യ ഉദ്ഘാടനം ചെയ്തു. റിട്ട. എസ്.പി കെ.എൻ. ബാൽ അദ്ധ്യക്ഷനായി. വിജയലാൽ നെടുങ്കണ്ടം, ജയരാജ് ഭാരതി, ഡോ. ജയരാജ്, ശിവബാബു, വി.കെ. സിദ്ധാർത്ഥൻ, പി.എസ്. ശിവപാലൻ, വേണു മഹിമ എന്നിവർ സംസാരിച്ചു.