arlekar
യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം പെരുമ്പാവൂർ ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം പെരുമ്പാവൂർ ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഉദ്ഘാടനം ചെയ്തു. ശബരിമല മുൻ മേൽശാന്തി പുത്തില്ലം മഹേഷ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന അഷ്ടദ്രവ്യ ഗണപതി ഹോമത്തോടുകൂടിയാണ് സമ്മേളനത്തിന് തുടക്കമായത്. സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പതാക ഉയർത്തി.