
ആലുവ: 98-ാമത് ശ്രീനാരായണ ഗുരുദേവ സമാധിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ നേതൃത്വത്തിൽ വിവിധ ശാഖകളിൽ പ്രത്യേക പൂജകളും സമൂഹ പ്രാർത്ഥനയും നടന്നു. യൂണിയൻ ഭാരവാഹികൾ മൂന്ന് മേഖലകളായി തിരിഞ്ഞ് ശാഖകളിലെ ചടങ്ങുകളിൽ പങ്കെടുത്തു.
നോർത്ത് മുപ്പത്തടം ശാഖയിൽ ഷീബ ബൈജു ഭദ്രദീപം കൊളുത്തി. പ്രസിഡന്റ് കെ.എൻ. പത്മനാഭൻ, സെക്രട്ടറി എം.കെ. സുഭാഷണൻ, വൈസ് പ്രസിഡൻ്റ് കെ.ആർ. വിജയൻ എന്നിവർ സമൂഹപ്രാർത്ഥനക്ക് നേതൃത്വം നൽകി.
കുന്നത്തേരി ശാഖ ഗുരുമണ്ഡപത്തിലും ഭജനയും സമൂഹ പ്രാർത്ഥനയും നടന്നു.
എടയപ്പുറം ശാഖയിൽ നടന്ന സമാധി ദിന ചടങ്ങുകളിൽ നിരവധി പേർ പങ്കെടുത്തു.
നൊച്ചിമ ശാഖയിലും സമൂഹ പ്രാർത്ഥന, ഉപവാസം എന്നിവ നടന്നു.
പൊയ്ക്കാട്ടുശേരി ശാഖയിൽ ഗുരുദേവ മഹാസമാധി ആചരിച്ചു. ശാഖാ പ്രസിഡന്റ് സി.കെ. ശശി, വൈസ് പ്രസിഡന്റ് ടി.എൻ. ജനാർദ്ദനൻ, സെക്രട്ടറി മല്ലികാ വിജയൻ, വനിതാ സംഘം പ്രസിഡന്റ് ബിന്ദു സുധൻ, സെക്രട്ടറി ആതിര സനിൽ, സിന്ധു രവി, ഷണ്മുഖൻ, ദീപക് മാങ്ങാംമ്പിള്ളി, സി.എസ്. സുനിൽകുമാർ, രതീഷ് പാലക്കപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
മേയ്ക്കാട് ശാഖ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും ഉപവാസവും സംഘടിപ്പിച്ചു. തുടർന്ന് പ്രസാദകഞ്ഞി വിതരണവും നടന്നു. ശാഖാ പ്രസിഡന്റ് കെ.ബി. സജി, സെക്രട്ടറി എം.പി. സുരേഷ്, കെ.ആർ. സോജൻ, എം. സതീഷ് കുമാർ, കെ.എസ്. ചെല്ലപ്പൻ, എം.വി. സുരേഷ്, മോഹൻദാസ്, എം.കെ. ഭാസ്കരൻ, ഷീബ ജയൻ, ഷീജ നളൻ, കെ.ആർ. ഷിബു , എം.കെ. ലിജു, കെ.ബി. അജിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
മുപ്പത്തടം ശാഖാ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൈപ്പിൻ സുരേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗുരുദേവപൂജകളും പ്രാർത്ഥനകളും സംഘടിപ്പിച്ചു.