നെടുമ്പാശേരി: കുരുംബകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ന് വൈകിട്ട് ആറിന് നവരാത്രി മഹോത്സവം ശില്പകലാ ഗുരു രാമചന്ദ്രൻ മരപ്രഭു ഉദ്ഘാടനം ചെയ്യും. 7.30 മുതൽ ഭക്തിഗാനമേള നടക്കും.

നാളെ രാവിലെ 8.30 മുതൽ ദേവി നാരായണീയ പാരായണം, വൈകിട്ട് ഏഴ് മുതൽ കലാസന്ധ്യ

29ന് വൈകിട്ട് അഞ്ചിന് പൂജവയ്പ്പ്

30ന് വൈകിട്ട് ഏഴിന് കലാസന്ധ്യ

ഒക്ടോബർ രണ്ടിന് രാവിലെ എട്ടിന് പൂജയെടുപ്പും വിദ്യാരംഭവും