benny

നെടുമ്പാശേരി: മാനേജ്‌മെന്റിന്റെ പിടിപ്പുകേടുകാരണം പ്രതിസന്ധിയിലായ കാംകോയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാംകോ എംപ്ലോയിസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംഘടിപ്പിച്ച ധർണ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പി.ജെ. ജോയി അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ജിനോ വർഗ്ഗീസ്, വൈസ് പ്രസിഡന്റ് മോൻസി ജോർജ് എന്നിവർ സംസാരിച്ചു.