ആലുവ: 98-ാമത് ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തിൽ ഗുരുധ്യാനമിരുന്ന തോട്ടുമുഖം വാക്മീകി കുന്നിലെ ശിലയിൽ ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി പുഷ്പ്പാർച്ചന നടത്തി.
ഗുരുദേവ സന്ദേശങ്ങൾ നിറവേറ്റി ലോകത്തിന് വെളിച്ചമാകാൻ എല്ലാവരും പരിശ്രമിക്കണമെന്ന് ബി.ജെ.പി എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് പറഞ്ഞു. സഹോദരൻ അയ്യപ്പനും പാർവ്വതി അയ്യപ്പനും അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതി മണ്ഡപത്തിലും പുഷ്പ്പാർച്ചന നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷാജി മുത്തേടൻ, ജില്ലാ വൈസ് പ്രസിഡന്റ് എ. സെന്തിൽകുമാർ, മണ്ഡലം പ്രസിഡന്റ് എം.യു. ഗോപുഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന, സെക്രട്ടറിമാരായ ജോയ് വർഗീസ്, എ.എസ്. സലിമോൻ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ ബൈജു, നേതാക്കളായ സി.കെ. സുബ്രമണ്യൻ, എം.കെ. രാജീവ്, ചെറിയാൻ, അനൂപ് ചുണങ്ങംവേലി, ഉദയൻ പള്ളത്ത്, നിഷ രതീഷ് തുടങ്ങിയവർ പങ്കെടുത്തു.