കളമശേരി: ഏലൂർ പാട്ടുപുരക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ രണ്ടുവരെ നടക്കും. ഇന്ന് സ്വരമഞ്ജരി, 25ന് സോപാന സംഗീതാർച്ചന, 26ന് ഭജനാമൃതം, 27ന് അലേഹ സ്പേസ് ഫോർ ഡാൻസ്, 28ന് നൃത്തനൃത്യങ്ങൾ, 29ന് നാമസങ്കീർത്തനം ,30ന് നാദസ്വര ആരാധന, കരോക്കെ ഭക്തിഗാനമേള, ഭക്തിഗാനസുധ, ഒക്ടോബർ ഒന്നിന് സോപാനസംഗീതം, 2ന് വിദ്യാരംഭം, എഴുത്തിനിരുത്ത്, വിദ്യാഗോപാല മന്ത്രാർച്ചന.