
മൂവാറ്റുപുഴ: സി.പി.എം നേതാവായിരുന്ന എം.എം. ലോറൻസ് അനുസ്മരണം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിടെ നേതൃത്വത്തിൽ നടത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ പതാക ഉയർത്തി തുടർന്ന് അനുസ്മരണം പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഏരിയാകമ്മിറ്റി അംഗങ്ങളായ എം.എ.സഹീർ, ആർ. രാകേഷ്, റ്റി.എൻ. മോഹനൻ , ലോക്കൽ സെക്രട്ടറിമാരായ കെ.ജി. അനിൽകുമാർ, പി. ബി. അജിത് കുമാർ എന്നിവർ സംസാരിച്ചു.