പറവൂർ: യൂത്ത് കോൺഗ്രസ്, കെ.എസ്.യു കോട്ടയിൽ കോവിലകം യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മെറിറ്റ് അവാർഡ് നൽകി അനുമോദിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മനോഹർ ഉദ്ഘാടനം ചെയ്തു. ജിൻസൺ വർഗീസ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ. ശ്രീരാജ് മുഖ്യപ്രഭാഷണം നടത്തി. ബെന്നി പുളിക്കൻ, അഗസ്റ്റിൻ ആലപ്പാട്ട്, പോൾ ലൂയിസ്, എ.ആർ.എ അബി കാതെറിൽ പോൾ, മാർട്ടിൻ തൈപ്പറമ്പിൽ, ട്വിൻസ് തോമസ്, നന്ദു എന്നിവർ സംസാരിച്ചു.