library

മൂവാറ്റുപുഴ : മീങ്കുന്നം ആറൂർ പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് മുന്നോടിയായി വിളംബര യാത്ര നടത്തി. 27ന് സാംസ്കാരിക സമ്മേളനത്തോടും വിവിധ കലാപരിപാടികളോടും കൂടി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് സമാപനമാകും . ലൈബ്രറിക്ക് മുന്നിൽ നിന്ന് ആരംഭിച്ച വിളംബര യാത്ര പഞ്ചായത്ത് മെമ്പർ ജാൻസി ഉദ്ഘാടനം ചെയ്തു. ആറൂർ ടോപ്പിൽ എത്തിയ വിളംബരയാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് ഫാ. ജേക്കബ് തലാപ്പിള്ളിൽ സംസാരിച്ചു. തുടർന്ന് ബാലവേദി അംഗങ്ങളും യുവജന വേദി അംഗങ്ങളും ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വിളംബരയാത്രയ്ക്ക് ലൈബ്രറി പ്രസിഡന്റ് എ.ടി .ഇമ്മാനുവൽ, സെക്രട്ടറി ജോഷി പോൾ എന്നിവർ നേതൃത്വം നൽകി.