പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ ഓഫീസിൽ മഹാസമാധിദിനാചരണം നടന്നു. വൈസ് പ്രസിഡന്റ് സി.പി. കിഷോർ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സി.കെ. ടെൽഫി, ഡോ. അരുൺ അംബു, അർജുൻ അരമുറി, ശ്യാം പ്രസാദ്, ഇ.വി. സത്യൻ, സൈനി പ്രസാദ്, ലേഖ സുധീർ, സീന സത്യശീലൻ തുടങ്ങിയവർ സംസാരിച്ചു. ഗുരുദേവ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.