കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വായനാ മത്സരം ഫല പ്രഖ്യാപനം നടത്തി.
ഹൈസ്കൂൾ വിഭാഗം: ഗൗരി നന്ദ (ഒന്നാം സ്ഥാനം, ഗവ. എച്ച്.എസ്.എസ് പാലിശേരി), കെ.യു. ആദി കേശവദേവ് (രണ്ടാം സ്ഥാനം, ബി.എച്ച്.എസ്.എസ് കാലടി), എസ്. അഭിനവ് (മൂന്നാം സ്ഥാനം, വിദ്യാധിരാജ, ആലുവ).
മുതിർന്നർ വിഭാഗം ഒന്ന് (16 വയസു മുതൽ 25 വയസ് വരെ): സാനിയ ജോസ് (ഒന്നാം സ്ഥാനം, എസ്.എൻ.ഡി.പി ലൈബ്രറി പാലിശേരി), വിസ്മയ ധനേഷ് (രണ്ട് സ്ഥാനം, ധന്യ ഗ്രന്ഥശാല, കാരക്കാട്ടുകുന്ന്), കെ.എസ്. ശ്രീലേഖ (മൂന്ന് സ്ഥാനം, എ.കെ.ജി സ്മാരക ലൈബ്രറി, കിഴക്കേദേശം)
മുതിർന്നവർ 25 വയസിനു മുകളിൽ: നിഷ സനിൽ (ഒന്നാം സ്ഥാനം , മഹാത്മാ ലൈബ്രറി, ഇല്ലിത്തോട്, മലയാറ്റൂർ), പി.എ. ജിനി (രണ്ടാം സ്ഥാനം എസ്.എൻ.ഡി.പി ലൈബ്രറി, പാലിശേരി), എം.എ. അശോകൻ (മൂന്നാം സ്ഥാനം, വിദ്യാവിനോദിനി അശോകപുരം).
ഒന്നുമുതൽ മുതൽ പത്തുവരെ സ്ഥാനം ലഭിച്ചവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് അവാർഡ് നൽകുമെന്ന് താലൂക്ക് സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം അറിയിച്ചു.