
പിറവം: എസ്.എൻ.ഡി.പി യോഗം പിറവം 872-ാം നമ്പർ ശാഖയിൽ ഉപവാസം, പ്രാർത്ഥന, ഗുരുപൂജയോടെ ഗുരുദേവ സമാധിദിനാചരണം സംഘടിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രാർത്ഥനാ യോഗം ശാഖാ പ്രസിഡന്റ് കെ.കെ. രാജു കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസാദ് ചന്തേലിൽ സ്വാഗതം പറഞ്ഞു. ഉപവാസ പ്രാർത്ഥനയ്ക്ക് മഞ്ജു റജി, ഷാന മഹേഷ്, ഇന്ദിര കണ്ണപ്പൻ എന്നിവർ നേതൃത്വം നൽകി. യു.ഡി. സുരേഷിന്റെ പ്രഭാഷണവും നടന്നു.