
പിറവം: എസ്.എൻ.ഡി.പി യോഗം മുളക്കുളം വക്കേക്കര 254-ാം നമ്പർ ശാഖയിൽ മഹാസമാധി ദിനാചരണം നടന്നു. സമൂഹ പ്രാർത്ഥന ക്ഷേത്രം തന്ത്രി ലാലൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പി.കെ. രാജീവ്, എം.എ. സുമോൻ, റെജി സിറ്റി, ഷൈജു ഭാസ്‌കരൻ, ലീന സോമൻ, കനക ബാബു, ബിന്ദു സജീവൻ . കുടുംബയോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. മഞ്ജു ഷാജി സമാധി സന്ദേശം നൽകി. തുടർന്ന് കഞ്ഞി വഴിപാടും നടന്നു.