കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ 24 മുതൽ ഒക്ടോബർ 2 വരെ നടക്കും. 24 നു വൈകിട്ട് 6 ന് തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം കളക്ടർ ജി.പ്രിയങ്ക കൂടിയാട്ടം കലാകാരൻ മാർഗി സജീവ് ചാക്യാർക്ക് സമ്മാനിക്കും. 6.30ന് നൃത്തനൃത്ത്യങ്ങൾ അരങ്ങേറും. നവരാത്രിമണ്ഡപത്തിൽ പാർവ്വതി ദേവിക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടത്തും.
25നു വൈകിട്ട് 6.30ന് സോപാന പദമഞ്ജരി. 26നു 6.30 നു നൃത്തനൃത്ത്യങ്ങൾ, 7 നു സോപാന സംഗീതം.
27നു വൈകിട്ട് 6.30നു നൃത്തനൃത്ത്യങ്ങൾ.
28 നു വൈകിട്ട് 6.30നു സി. ജെ .സുശീലയുടെ സപ്തവീണക്കച്ചേരി, 7.30നു നൃത്തനൃത്ത്യങ്ങൾ.
29 നു വൈകിട്ട് 6.30നു പൂജവയ്‌പ്, 6.45നു നൃത്തനൃത്ത്യങ്ങൾ, 7.15നു കേരള നടനം
30 ന് ദുർഗ്ഗാഷ്ടമി, വൈകിട്ട് 6.30ന് നൃത്യനൃത്തൃങ്ങൾ, ഒക്ടോബർ ഒന്നിന് മഹാനവമി രാവിലെ 9 ന് ഉദ്ഘാടനം, 9 .15 മുതൽ സംഗീതാർച്ചന വൈകിട്ട് 6 .30 ന് പറവൂർ സ്വരസുധ അവതരിപ്പിക്കുന്ന നവരാത്രി കൃതികൾ, തുടർന്ന് ദേശം സ്വസ്തിക ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന മായാ മുകുന്ദം ഡാൻസ്
ഒക്ടോബർ 2 വിജയദശമി നാളിൽ രാവിലെ 7.30 ന് വിദ്യാരഭം, 8 ന് പൂജയെടുപ്പ്