പുക്കാട്ടുപടി: കിഴക്കമ്പലം ഗ്രന്ഥശാല സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന 'റീഡിംഗ് തിയേറ്റർ ' പരിപാടിയിൽ വള്ളത്തോൾ സ്മാരക വായനശാലയിൽ നാടകപ്രവർത്തകൻ സി.സി കുഞ്ഞു മുഹമ്മദ് മുഖ്യാതിഥിയായി. ഗ്രന്ഥശാലാ നേതൃസമിതി കൺവീനർ കെ.എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. വായനശാല വൈസ് പ്രസിഡന്റ് പി.പി. സുരേന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, മന:ശക്തി പരിശീലകൻ ജോഷി ജോർജ്, ബെന്നി ഇത്താക്കൻ, എൽദോ ജേക്കബ്, ബിജു വി.എ., ശ്രീദേവി രാജൻ, എം.കെ. തങ്കപ്പൻ, മഹേഷ് മാളേക്കപ്പടി, പി.കെ. ജിനീഷ്, വിത്സൺ വർഗീസ്, ധനേഷ് പി.എം തുടങ്ങിയവർ പങ്കെടുത്തു.