അങ്കമാലി: എസ്.എൻ.ഡി.പി യോഗം അങ്കമാലി ശാഖയുടെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ആചരിച്ചു. ഗുരുമണ്ഡപത്തിലെ പൂജയോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ഉപവാസ - പ്രാർത്ഥനാ യഞ്ജം റിട്ട. പഞ്ചായത്ത് സെക്രട്ടറി എ.എസ്. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ.പുരുഷോത്തമൻ, സെക്രട്ടറി കെ.കെ.വിജയൻ, വൈസ് പ്രസിഡന്റ് എം.എസ്.ബാബു, യൂണിയൻ കമ്മറ്റി മെമ്പർ ബി.കെ.ബാബു, വനിതാ സംഘം പ്രസിഡന്റ് ജിജി ബാബു എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് 3.30ന് ഗുരുദേവന്റെ സമാധി സമയത്ത് ദൈവദശകം ആലചിച്ചു. മഹാസമാധി പൂജയും നടന്നു. തുടർന്ന് ഉപവാസം അവസാനിപ്പിച്ച് നാരങ്ങാതീർത്ഥം സ്വീകരിച്ചു. ഗുരുപ്രസാദ വിതരണത്തോടെ ചടങ്ങുകൾക്ക് സമാപിച്ചു.