sndp
ശ്രീനാരായണ ഗുരുദേവ സമാധിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ്‌ വി. സന്തോഷ്‌ ബാബു ഗുരുദേവൻ ധ്യാനമിരുന്ന തോട്ടുമുഖം വാത്മീകി കുന്നിലെ ശിലയിൽ പുഷ്പാർച്ചന നടത്തുന്നു

ആലുവ: 98-മത് ശ്രീനാരായണ ഗുരുദേവ സമാധിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ഭാരവാഹികൾ ഗുരുദേവൻ ധ്യാനമിരുന്ന തോട്ടുമുഖം വാത്മീകി കുന്നിലെ ശിലയിൽ പുഷ്പാർച്ചന നടത്തി.

യൂണിയൻ പ്രസിഡന്റ്‌ വി. സന്തോഷ്‌ ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം ബോർഡ് മെമ്പർ പി.പി. സനകൻ, കൗൺസിലർമാരായ സജീവൻ ഇടച്ചിറ, സുനിൽഘോഷ്, ടി.എസ്. സിജുകുമാർ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, വനിതാ സംഘം പ്രസിഡന്റ്‌ ലത ഗോപാലകൃഷ്ണൻ, സൈബർസേന ചെയർമാൻ ജഗൽ ജി ഈഴവൻ, കൗൺസലിംഗ് ഫോറം പ്രസിഡന്റ്‌ ബിജു വാലത്ത്, ഷിബി ബോസ്, ശാന്തകുമാരി, സജിത സുഭാഷണൻ, സജിത, രശ്മി ദിനേശ്, അനിത്ത് മുപ്പത്തടം, ജിനിൽ ചാലാക്കൽ, കോമളകുമാർ, കൈലാസ് സതീഷ്, കീഴ്മാട് ശാഖ പ്രസിഡന്റ്‌ എം.കെ. രാജീവ് എന്നിവർ പങ്കെടുത്തു.

യൂണിയൻ പരിധിയിലെ 61 ശാഖകളിലും യൂണിയൻ ഭാരവാഹികൾ സമാധി ചടങ്ങുകളിൽ പങ്കെടുത്തു. ആലുവ എസ്.എൻ.ഡി.പി സ്കൂൾ അങ്കണത്തിലെ വൈദിക മഠത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ്‌ പി.ആർ. നിർമ്മൽ കുമാർ ദീപം തെളിയിച്ചു.