kgoa

കൊച്ചി: എറണാകുളം നോർത്ത് ഇ.എസ്.ഐ ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാരുടെ ക്ഷാമം പരിഹരിച്ച് രോഗികളുടെ പരിചരണം സുരക്ഷിതമാക്കണം എന്നാവശ്യപ്പെട്ട് കേരള ഗവൺമെന്റ് നഴ്സിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. സംസ്ഥാന ട്രഷറർ എൻ.ബി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉണ്ണി ജോസ്, ജില്ലാ പ്രസിഡന്റ് എ.സി. ശ്രീനി, സെക്രട്ടറി ‌ടി.ആർ. അജിത എം. അഭിലാഷ് , ബേസിൽ പി. എൽദോസ്, ടി. ജയശ്രീ സംസാരിച്ചു. അത്യാഹിത വിഭാഗം, ലേബർ റൂം, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങളിൽ ഒരു നഴ്‌സിംഗ് സ്റ്റാഫ് മാത്രമാണുള്ളത്.