ചോറ്റാനിക്കര: പാർപ്പാകോട് ശാഖയിലെ സംയുക്ത ഗുരു സമാധിദിനാചാരണ ചടങ്ങുകൾ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. ആർ. ജയകുമാർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ സമാധി സന്ദേശം നൽകി. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അനുഗ്രഹ പ്രഭാഷണം നടത്തി. കാഞ്ഞിരമറ്റംമുസ്ലിം പള്ളി ചീഫ് ഇമാം സുബൈർ ഖാഖവി കല്ലൂർ ഗുരുദേവ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ മോഹനൻ, സെക്രട്ടറി കെ.എൻ. പ്രദീപ്, കുമാരി മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.