ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ വക ശ്രീനാരായണപുരം ശ്രീശാരദാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ തീയതികളിലായി നടക്കുമെന്ന് ശാഖാ പ്രസിഡന്റ് വിപിനചന്ദ്രൻ, സെക്രട്ടറി ശശി തൂമ്പായിൽ എന്നിവർ അറിയിച്ചു. ഉത്സവ ദിവസങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. 29ന് വൈകിട്ട് 5.30 മുതലാണ് പൂജവയ്പ്പ്. ഒക്ടോബർ ഒന്നിന് വൈകിട്ട് അഞ്ചിന് മാന്ത്രക്കൽ ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്ന് ദേശതാലപ്പൊലി നടക്കും. രണ്ടാം തീയതി രാവിലെ 6.20 മുതൽ വിദ്യാരംഭം, പൂജയെടുപ്പ്, ഒമ്പതിന് കൂട്ടവാഹനപൂജ, ഉച്ചയ്ക്ക് 12ന് പ്രസാദസദ്യ എന്നിവ നടക്കും.