kudumbi-seva-sagam
കുടുംബി സേവാസംഘം സംസ്ഥാന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കുടുംബി സേവാസംഘം സംസ്ഥാന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.എസ്. ശ്യാംകുമാർ അദ്ധ്യക്ഷനായി. ഗോവ മന്ത്രി ഡോ. രമേശ് തവാഡ്ക്കർ മുഖ്യാതിഥിയായി. നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ കലാകായിക പ്രതിഭകളെയും ടി.എ. ദിലീപ് റാങ്ക് ജേതാക്കളെയും ആദരിച്ചു. എസ്. സുധീഷ് ഷേണായ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ​സമുദായാചാര്യൻ ഗാന്ധി കൃഷ്‌ണനെക്കുറിച്ച് കൊങ്കണി സാഹിത്യ അക്കാഡമി അംഗം സെക്രട്ടറി ഡി.ഡി. നവീൻകുമാർ എഴുതിയ 'ചരിത്രം ആചാര്യനെ കണ്ടെത്തുന്നു" എന്ന പുസ്തകം പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ടി.എസ്. ശരത്കുമാർ, ട്രഷറർ ഇ.എൽ. അനിൽകുമാർ, കെ.ആർ. ജയപ്രസാദ്, സി.എൽ. വിജയൻ, ശ്യാമള ഗോവിന്ദൻ, ജ്യോതി ദിനേശൻ, ജയ ദേവാനന്ദൻ, ആശ മുരളി, ടി.ആർ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. കുടുംബി സേവാസംഘം പ്രഥമ സംസ്ഥാന പ്രസിഡന്റ് വി.ആർ. നാരായണന്റെ വരാപ്പുഴയിലെ വസതിയിൽ നിന്ന് കൊണ്ടുവന്ന ദീപശിഖ സമ്മേളന നഗരിയിൽ ജ്വലിപ്പിച്ചു.