benny-behnan-mp
എക്സൈസ് പെൻഷനേഴ്‌സ് അസോസിയേഷൻ രണ്ടാമത് സംസ്ഥാന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പൊലീസ്, ഫയർഫോഴ്സ്, ജയിൽ വകുപ്പു ജീവനക്കാർക്ക് സമാനമായി കാന്റീൻ സൗകര്യം എക്സൈസ് പെൻഷൻകാർക്കും അനുവദിക്കണമെന്ന് എക്സൈസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി. ജെയിംസ് അദ്ധ്യക്ഷനായി. രക്ഷാധികാരി വി. അജിത് ലാൽ പതാക ഉയർത്തി.

മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സന്തോഷ് കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എൻ. സുധീർ, അസോസിയേഷൻ ജനറൽ സെക്രട്ടറി വി.ആർ. രാജൻ, പി.ജെ. ഡേവിസ്, കെ.പി. സെയ്ത്മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

സാംസ്കാരിക സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി. ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി. സാജു പോൾ, ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ, എം.എ.കെ. ഫൈസൽ, വി. കെ. സലിം, മോഹൻ പുതിയോട്ടിൽ, എൻ. അശോകൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി വി. അജിത് ലാൽ (രക്ഷാധികാരി), ടി. ജെയിംസ് (പ്രസിഡന്റ്), ജി. ബാലകൃഷ്ണപിള്ള, പി.ജെ. ഡേവിസ്, വി.കെ. സലിം, മോഹൻ പുതിയോട്ടിൽ (വൈസ് പ്രസിഡന്റുമാർ), വി.ആർ. രാജൻ (ജനറൽ സെക്രട്ടറി) എസ്. സുധാകരൻ നായർ, എൻ. അശോകൻ മുഹമ്മദ് നാസർ, എ.എസ് പുരുഷോത്തമൻ (സെക്രട്ടറിമാർ), കെ. കൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.