samalhy

കോതമംഗലം: ശ്രീ നാരായണഗുരുദേവന്റെ 98-ാമത് മഹാസമാധി തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെ ആചരിച്ചു. ആര്യാട് ഗോപിയുടെ പ്രഭാഷണവും പ്രത്യേക പൂജകളും പ്രാർത്ഥനയും നടന്നു. വൈകിട്ട് ചടങ്ങുകൾ സമാപിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി അജേഷ് , ശാന്തി മിഥുൻ എന്നിവരും സമാധി ദിനചടങ്ങുകൾക്ക് എസ്. എൻ. ഡി. പി യോഗം കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, വൈസ് പ്രസിഡന്റ് കെ.എസ്.ഷിനിൽ, സെക്രട്ടറി പി.എ. സോമൻ, പി.വി. വാസു, എം.വി. രാജീവ്, കെ.ജെ. സജി, സതി ഉത്തമൻ, മിനി രാജീവ്, എം.കെ. ചന്ദ്രബോസ്, അജേഷ് തട്ടേക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

യൂണിയന് കീഴിൽ ഗുരുദേവക്ഷേത്രങ്ങലുള്ള കരിങ്ങഴ , പാലമറ്റം, നേര്യമംഗലം,മാമലക്കണ്ടം, പനങ്കര ശാഖകളിൽ പ്രത്യേക പൂജകളും പ്രാർത്ഥനയും ഉപവാസവും നടത്തി.