
ആലുവ: 98-ാമത് ശ്രീനാരായണ ഗുരുദേവ സമാധിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖയിൽ ഉപവാസവും സമാധി പ്രാർത്ഥനയും സംഘടിപ്പിച്ചു. ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു സമാധി സന്ദേശം നൽകി. യൂണിയൻ കൗൺസിലർ സജീവൻ ഇടച്ചിറ, ശാഖാ പ്രസിഡന്റ് വിപിനചന്ദ്രൻ, സെക്രട്ടറി ശശി തൂമ്പായിൽ, കൈലാസ്, രശ്മി എന്നിവർ സംസാരിച്ചു.